കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും ബാര്‍ കോഴ കേസിൽ വിജിലന്‍സ് അന്വേഷണം നീളുന്നു. വിജിലന്‍സ് ഇനി തൃക്കാക്കരയിലെ മുന്‍ എം.എല്‍.എ. ബെന്നി ബഹനാന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് തീരുമാനം. സോളാര്‍ ഇടപാടുകള്‍ക്ക് ബാര്‍ കോഴയിലൂടെ ലഭിച്ച പണം ഉപയോഗിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് ബെന്നിക്കെതിരെ നീങ്ങുന്നത്. വിജിലന്‍സിന് കഴിഞ്ഞ ദിവസമാണ് ബെന്നിക്കെതിരായ പരാതി ലഭിച്ചതെന്നാണ് സൂചന.
ബെന്നിക്കെതിരായ പരാതി വിജിലന്‍സിന് ലഭിച്ചത് കെ. ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിലും ബാങ്കുകളിലും വിജിലന്‍സ് പരിശോധന നടക്കുന്നതിനിടയിലാണ്. ബാര്‍ കോഴയായി ലഭിച്ച പണം സോളാര്‍ ആരോപണങ്ങള്‍ ഒതുക്കുന്നതിനു വേണ്ടി ഉപയോഗിച്ചെന്നാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന പരാതിയില്‍ പറയുന്നത്. എം.എല്‍.എ. ആയിരുന്നപ്പോള്‍ ബെന്നി സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.
ബെന്നിക്കെതിരെ അന്വേഷണം ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് നടക്കുന്നതെന്നാണ് സൂചന. ബാബുവിന്റെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത കോഴ നല്‍കിയവരുടെ പട്ടികയില്‍ ബാറുടമകള്‍ക്ക് പുറമേ മറ്റ് നിരവധി ബിസിനസ്സുകാരുമുള്ളതായി കണ്ടെത്തിയിരുന്നു. ഇവരില്‍ പലരുമായുള്ള ഇടപാടുകള്‍ക്ക് ബെന്നി ബഹനാനും ഇടനില നിന്നതായിയാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചനകള്‍.
ഏഴ് സംഘങ്ങളാണ് ഇപ്പോള്‍ സ്വത്ത് സമ്പാദന കേസില്‍ പരിശോധന നടത്തുന്നത്. ഇതിൽ ബാബുവിന്റെ തേനിയിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് തിരിക്കുന്ന പ്രത്യേക സംഘവും ഉൾപ്പെടുന്നു.ബെന്നി ബഹനാന്റെ ഇടപാടുകള്‍ അന്വേഷിക്കുന്നതിന് ഇതില്‍ ഒരു സംഘത്തെ ചുമതലപ്പെടുത്താനാണ് ശ്രമം. വിശദമായ തെളിവുകള്‍ കിട്ടിയ ശേഷമാകും കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് വിജിലന്‍സ് നീങ്ങുകയുള്ളൂവെന്നാണ് സൂചന.
Post Your Comments