Kerala

ക്ഷേത്രങ്ങളുടെ മറവിൽ ആയുധ പരിശീലനം നടത്തുന്ന ആര്‍.എസ്.എസ് തീവ്രവാദ സ്വഭാവമുള്ള സംഘടന – വി.ടി ബല്‍റാം

തിരുവനന്തപുരം ആര്‍.എസ്.എസിന് അനുകൂലമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ആർഎസ്‌എസിന്റെ വിധ്വംസകാശയങ്ങൾക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ കോൺഗ്രസ്‌ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് പദവിയിലെത്തിയ മുൻ എംഎൽഎ കൂടിയായ ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ ആർ.എസ്.എസുമായി ക്ഷേത്രകാര്യങ്ങളിൽ സഹകരിക്കുമെന്ന് പറയുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബല്‍റാം ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു. വിഷയത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്ത്‌ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആർ.എസ്‌.എസ്‌ ഒരു ഹൈന്ദവ സംഘടനയല്ല, ഒരു ഹിന്ദുത്വ സംഘടന ആണ്‌. അതൊരു ഭക്തസംഘടനയുമല്ല, നിഷ്ക്കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിച്ച്‌ ക്ഷേത്രങ്ങളുടെ മറവിൽ ആയുധ പരിശീലനങ്ങളടക്കം നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നും ബല്‍റാം പറയുന്നു. രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ഘാതകരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്‌ സവർക്കർ രൂപീകരിച്ച ഹിന്ദുത്വമെന്നും ബല്‍റാം പറഞ്ഞു.

ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ആർ.എസ്‌.എസ്‌ ഒരു ഹൈന്ദവ സംഘടനയല്ല, ഒരു ഹിന്ദുത്വ സംഘടന ആണ്‌. അതൊരു ഭക്തസംഘടനയുമല്ല, നിഷ്ക്കളങ്കരായ ഭക്തരെ തെറ്റിദ്ധരിപ്പിച്ച്‌ ക്ഷേത്രങ്ങളുടെ മറവിൽ ആയുധ പരിശീലനങ്ങളടക്കം നടത്തുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടന ആണ്‌.

രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ ഘാതകരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്‌ സവർക്കർ രൂപീകരിച്ച ഹിന്ദുത്വം. കോൺഗ്രസ്‌ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ആർഎസ്‌എസിന്റെ വിധ്വംസകാശയങ്ങൾക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമ്പോൾ കോൺഗ്രസ്‌ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡണ്ട്‌ പദവിയിലെത്തിയ മുൻ എംഎൽഎ കൂടിയായ ശ്രീ പ്രയാർ ഗോപാലകൃഷ്ണൻ ആർഎസ്എസുമായി ക്ഷേത്രകാര്യങ്ങളിൽ സഹകരിക്കുമെന്ന് പറയുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌. ഭക്തിയുടേയും വിശ്വാസങ്ങളുടേയും കാര്യത്തിൽ കോൺഗ്രസ്‌ പോലുള്ള രാഷ്ട്രീയ പാർട്ടികൾ പൊതുവെ നേരിട്ടിടപെടാറില്ലെങ്കിലും കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച്‌ മതേതര പൊതുസമൂഹത്തിന്‌ മുന്നിൽ സംശയങ്ങളുളവാക്കുന്ന ഈ വിഷയത്തേക്കുറിച്ച്‌ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്ത്‌ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button