NewsInternational

വൈകിയെത്തിയ വിദ്യാർത്ഥിക്ക് അദ്ധ്യാപകന്‍റെ വക കൊടിയ മര്‍ദ്ദനം!

ബെയ്ജിങ്: ട്രെയിനിങിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക കരണത്തടി.ചൈനയിലെ റിസാവോ നഗരത്തിലെ ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെൻഡ് ചെയ്തു.മുപ്പത് മിനിട്ടോളം വൈകിയെത്തിയതിനാണ് അദ്ധ്യാപകന്‍ സെങ് പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് .മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ ഒന്നിലധികം തവണ സെങ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു.ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മിലിറ്ററി പരിശീലനം നല്‍കുന്നുണ്ട് .
സംഭവത്തിന് ദൃക്‌സാക്ഷികളിലൊരാളായ വിദ്യാര്‍ത്ഥി ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായതോടെയാണ് അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.

https://youtu.be/c-2SkGgjcyw

shortlink

Related Articles

Post Your Comments

Related Articles


Back to top button