Life Style

പുരുഷന്‍മാരുടെ ഷർട്ടിന്റെ ബട്ടണ്‍ വലതുവശത്ത്, സ്ത്രീകളുടേത് ഇടതുവശത്തും; കാരണം അറിയാമോ

സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വസ്ത്രങ്ങളിലെ ബട്ടണുകളുടെ സ്ഥാനം പരസ്പരം എതിരായതിന്റെ കാരണം ആലോചിച്ചിട്ടുണ്ടോ. വിക്ടോറിയ കാലഘട്ടത്തിൽ വലിയ കുടുംബങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണം സങ്കീര്‍ണമായിരുന്നു. പരിചാരകരായിരുന്നു അന്ന് ഉന്നതകുല സ്ത്രീകളുടെ വസ്ത്രങ്ങളുടെ കുടുക്ക് ഇട്ട് കൊടുത്തിരുന്നത്. അതിനാല്‍ തന്നെ പരിചാരകര്‍ക്ക് എളുപ്പത്തില്‍ കുടുക്കിടാനും അഴിക്കാനും വസ്ത്രങ്ങളിലെ കുടുക്കിന്റെ സ്ഥാനം ഇടതുവശത്താക്കിയത്രെ. പുരുഷന്‍മാരുടെ വസ്ത്ര ധാരണ രീതിയും സങ്കീര്‍ണമായിരുന്നു എങ്കിലും അവര്‍ അതിന് മറ്റാരുടേയും സഹായം തേടിയിരുന്നില്ല. അതിനാല്‍ ബട്ടണ്‍ വലതുവശത്ത് നിന്നും മാറ്റിയതുമില്ല.

കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യത്തിനായിരിക്കാം പണ്ടുമുതല്‍ക്കേ സ്ത്രീകളുടെ വസ്ത്രത്തിന്റെ ഇടതുവശത്ത് ബട്ടണ്‍ ആക്കിയതെന്ന് ചിലര്‍ കരുതുന്നു. മൂലയൂട്ടാന്‍ കുഞ്ഞുങ്ങളെ ഇടതുകൈ കൊണ്ട് ശരീരത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകള്‍ എന്നതും ഒരു കാരണമായി.

യുദ്ധമുഖത്ത് ഏറെ സഹായകരമായതിനാലാണ് പുരുഷന്‍മാരുടെ ബട്ടണ്‍ വലതുവശത്ത് ഉറപ്പിച്ചതെന്ന് ചിലര്‍ പറയുന്നു. വസ്ത്രത്തിന്റെ ഇടതുവശത്താണല്ലോ വാളുറ ഉള്ളത്. വലതുകൈ കൊണ്ട് വാള്‍ എടുക്കുമ്പോള്‍ ഇടതുകൈ കൊണ്ട് കോട്ടിന്റെ ബട്ടണ്‍ അഴിക്കാം. ബട്ടണിന്റെ സ്ഥാനത്തെ സംബന്ധിച്ച് തിയറികള്‍ ഒരുപാട് ഉണ്ടെങ്കിലും വ്യക്തമായ വിശദീകരണം നല്‍കാന്‍ ചരിത്രകാരന്‍മാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

കടപ്പാട് : southlive

shortlink

Related Articles

Post Your Comments

Related Articles


Back to top button