Kerala

20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതി; എസ്.എന്‍.ഡി.പി നേതാവ് അറസ്റ്റില്‍

കോട്ടയo● 20 ഏക്കാര്‍ ഭൂമി വാങ്ങാന്‍ മൂന്നു കോടി യൂണിയന്റെ കണക്കില്‍ ചെലവെഴുതിയ എസ്എന്‍ഡിപി നേതാവ് അറസ്റ്റില്‍. വെള്ളാപ്പള്ളി നടേശന്റെയും കെ എം മാണിയുടെയും വലംകൈയായ എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ എം സന്തോഷ് കുമാറാണ് അറസ്റ്റിലായത്.

പിസി ജോര്‍ജിന്റെ ബന്ധു ടോമിയുടെ പേരിലാണു കരാര്‍ എഴുതിയത്. എസ്എന്‍ഡിപി താലൂക്ക് യൂണിയനിനായിട്ടാണ് ഭൂമി വാങ്ങിയത്. 1.30 കോടി രൂപ മാത്രം ഉടമയ്ക്ക് നല്‍കിയ സന്തോഷ് ബാക്കി തുക തട്ടുകയായിരുന്നു. മൂന്നു കോടി രൂപ നല്‍കിയതായി കണക്കില്‍ കാണിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്വദേശി ഭാസ്‌കരന്റെ പൂഞ്ഞാറിലുള്ള ഭൂമിയെന്നായിരുന്നു പറഞ്ഞിരുന്നത്.

1.63 കോടി രൂപ ബിനാമികള്‍ വഴി സന്തോഷ് കുമാര്‍ പോക്കറ്റിലാക്കിയെന്നാണ് കേസ്. അന്നുണ്ടായിരുന്ന യൂണിയന്‍ പ്രസിഡന്റ്, യൂണിയന്‍ ഓഫീസിലെ ജീവനക്കാരന്‍ എന്നിവരാണ് പണം കൈപ്പറ്റിയത്. എന്നാല്‍, തങ്ങള്‍ പണം എടുത്തിട്ടില്ലെന്നും ആ പണം സന്തോഷ് കുമാറിനെ ഏല്‍പ്പിച്ചെന്നും ഇവര്‍ പറയുകയുണ്ടായി. ഇതോടെ സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ പരാതി മേശപുറത്തെത്തിയിരുന്നതായാണ് പറയുന്നത്. എന്നാല്‍, കേസ് തള്ളികളയുകയായിരുന്നു. എസ്എന്‍ഡിപി മീനച്ചില്‍ താലൂക്ക് യൂണിയന്‍ ഓഫീസിലെ മുന്‍ ക്ലര്‍ക്ക് കെ പി ഗോപി, തെക്കേക്കര ശാഖ മുന്‍ പ്രസിഡന്റ് മണക്കാട് ഗോപി, പുലിയന്നൂര്‍ സ്വദേശിയും എസ്എന്‍ഡിപി യൂണിയന്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡഗം കെ പി ഗോപാലന്‍ എന്നിവരാണു പരാതി നല്‍കിയത്.

കെഎം മാണിയുടെ അടുത്തയാളായതു കൊണ്ടു തന്നെ കേസില്‍ സന്തോഷിനെ രക്ഷിച്ചിരിക്കാം. പ്രാദേശിക കോണ്‍ഗ്രസ് നേതാവു കൂടിയാണു സന്തോഷ് കുമാര്‍.

shortlink

Post Your Comments


Back to top button