NewsSports

സാക്ഷി മാലികിന്റെ മനംകവര്‍ന്ന ഈ യുവസുന്ദരന്‍ ആരാണ് ???

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്റെ ചിത്രം പുറത്ത്. സത്യവ്രത്
കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്റെ പേര്. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവ്രത്
.
സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവ്രതിന്റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവ്രതിന്റെ പിതാവും സ്ഥിരീകരിച്ചു.
97 കിലോഗ്രാം വിഭാഗം ഗുസ്തി താരമാണ് സത്യവ്രത്
. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button