KeralaNews

വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍: അന്യസംസ്ഥാനതൊഴിലാളി അറസ്റ്റിൽ

കരുമാല്ലൂർ: മദ്രസ്സ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ ബ്ലേഡ് കഷണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് അസം സ്വദേശി അലിമുദ്ദീനെ ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് ജുമാമസ്ജിദിന്റെ കീഴിലുള്ള മദ്രസ്സയിലാണ് സംഭവം. ഇവിടെ 27 കുട്ടികൾ താമസിച്ച് പഠിക്കുന്നുണ്ട്. ഇവിടെത്തന്നെ പാചകം ചെയ്താണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നത്.

കഴിഞ്ഞ ദിവസം ഇവർക്ക് നൽകിയ കറിയിൽ ബ്ലേഡ് കഷണങ്ങൾ കണ്ടെത്തിയിരുന്നു. സംഭവം ആവർത്തിച്ചതോടെ മദ്രസ്സ അധികൃതർ പോലീസിൽ പരാതി നൽകി. സംശയത്തെതുടര്‍ന്ന് പോലീസ് അലിമുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ബ്ലേഡ് മുറിച്ച് ആഹാരത്തിൽ ചേർത്തതായി ഇയാൾ സമ്മതിച്ചു. പാചകം ചെയ്യുന്നവരോട് ഇയാള്‍ ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ അവര്‍ കൊടുക്കാറില്ലെന്നും അതിനെ തുടർന്നാണ് ഇങ്ങനെ ചെയ്തതെന്നുമാണ് വിശദീകരണം.

shortlink

Post Your Comments


Back to top button