
കൊച്ചി ● വ്യോമസേനയില്‍ അവിവാഹിതരായ പുരുഷന്മാര്ക്ക് എയര്‍മാന്‍ തസ്തികയില്‍ അപേക്ഷിക്കാം. 2017 ഫെബ്രുവരിയില്‍ നടക്കുന്ന പരീക്ഷയ്ക്ക് 15 മുതല്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ www.airmenselection.gov.in ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. 1997 ജൂലൈ ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു/തത്തുല്യ പരീക്ഷയോ സര്‍ക്കാര്‍ അംഗീകൃത പോളിടെക്നിക്കില്‍ നിന്ന് മൂന്നു വര്‍ഷ എന്‍ജിനിയറിംഗ് ഡിപ്ലോമ കോഴ്സോ പാസായിരിക്കണം.
Post Your Comments