NewsInternational

ബുർഖ ധരിച്ച സ്ത്രീകളെ ഐഎസ് ഭീകരർക്ക് പേടി :രസകരമായ കാരണത്താൽ ബുർഖ ധരിക്കണമെന്ന നിബന്ധന പിൻവലിച്ചു

ബഗ്ദാദ്: സ്ത്രീകൾ ബുർഖ ധരിക്കണമെന്ന നിബന്ധന ഐഎസ് പിൻവലിച്ചതായി വിവരം. ബുർഖ ധരിച്ചെത്തിയ സ്ത്രീകൾ ഐഎസ് കമാൻഡർമാരെയും മറ്റു ഭീകരരെയും കൊലപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇറാഖിലെയും സിറിയയിലെയും ഐഎസ് സുരക്ഷാ കേന്ദ്രങ്ങളിലെ സ്ത്രീകൾക്ക് ഐഎസിന്റെ ഈ നിർദ്ദേശം.

ബുർഖ ധരിക്കുന്നത് മൂലം തങ്ങളുടെ അധീനതയിലുള്ള സ്ത്രീകളാണോ പുറത്ത് നിന്നുള്ള സ്ത്രീകളാണോ എന്ന് മനസിലാക്കാൻ ഐസിന് കഴിയാറില്ല. അതിനാലാണ് ഇറാഖിലെയും സിറിയയിലെയും സ്ത്രീകൾക്ക് മാത്രം ഈ ഇളവ് ലഭിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ സ്ത്രീകൾ നിർബന്ധമായും ബുർഖ ധരിച്ചിരിക്കണം എന്നുമാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button