India

അന്ത്യകര്‍മ്മം നടത്താനാരുമില്ല; ഒടുവില്‍ ഒരുകൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ സംസ്കാരം നടത്തി

താനെ● ജാതിയുടെയും വിവേചനത്തിന്റെയൊന്നും ചിന്തകളില്ലാത്ത ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ഹിന്ദു വൃദ്ധന്റെ ശവസംസ്‌കാരം നടത്തി. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ബന്ധുക്കളൊന്നും ഇല്ലാതായപ്പോഴാണ് ഭാര്യയ്ക്ക് സഹായമായി ഈ മുസ്ലീം യുവാക്കള്‍ എത്തിയത്.

മഹാരാഷ്ട്രയിലെ മുംബ്ര സ്വദേശിയായ വാമന്‍ കാദം (65) ന്റെ കര്‍മ്മങ്ങളാണ് ഇവര്‍ ചെയ്തത്. ഇവരുടെ കൂടെ മരിച്ചയാളുടെ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളൂ. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമാണ് മരണപ്പെട്ടത്. അന്ത്യകര്‍മ്മങ്ങള്‍ക്ക് ആവശ്യമായ എല്ലാ സാധാനങ്ങളും ഇവര്‍ തന്നെ വാങ്ങുകയായിരുന്നു.

മുംബ്ര – കല്‍വ എംഎല്‍എയായ ജിതേന്ദ്ര അവ്ഹാദ് ഇവരെ ആദരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് ഈ വിവരം എല്ലാവരും അറിയുന്നത്. ഖാലില്‍ പവ്‌നേ, നവാസ് ദാബിര്‍, രാഹില്‍ ദാബിര്‍, ഷബാന്‍ ഖാന്‍, മഖ്‌സൂദ് ഖാന്‍, ഫാറൂഖ് ഖാന്‍, മുഹമ്മദ് കസം ഷെയ്ക്ക് എന്നിവരാണ് സ്ത്രീയ്ക്ക് സഹായകമായത്.

shortlink

Post Your Comments


Back to top button