NewsLife Style

ആരോഗ്യകരമായ ഒരു ദിവസം തുടങ്ങണോ ഈ 7 ഭക്ഷണങ്ങള്‍ ശീലമാക്കിക്കോളൂ

1, കറ്റാര്‍ വാഴ-ജീരകം ജ്യൂസ്- കറ്റാര്‍വാഴ ഇടിച്ച് പിഴിഞ്ഞ്, ഒപ്പം കുറച്ച് ജീരകപ്പൊടിയും ചേര്‍ത്ത് അര ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. ശരീരഭാരവും വണ്ണവും കുറയ്‌ക്കാന്‍ ഇത് നല്ലതാണ്.

2, കറിവേപ്പില- വെറുവയറ്റില്‍ കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തില്‍ഇടപെട്ടുകൊണ്ടാണ് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ കറിവേപ്പില ഫലപ്രദമാകുന്നത്.

3, വെളുത്തുള്ളിയും നാരങ്ങാവെള്ളവും- രണ്ടോ മൂന്നോ കഷ്ണം വെളുത്തുള്ളി കഴിച്ചുകൊണ്ട് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കി അമിതവണ്ണവും ഭാരവും കുറയ്‍ക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ദിപ്പിക്കാനും ഇത് നല്ലതാണ്.

4, ഈന്തപ്പഴം- വെറുവയറ്റില്‍ ഒന്നോ രണ്ടോ ഈന്തപ്പഴം കഴിക്കുന്നത് വിളര്‍ച്ചയെ ചെറുക്കാന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള അയണ്‍, ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.

5, ഉണക്കമുന്തിരി- നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാത്രി മുഴുവന്‍ ഉണക്കമുന്തിരി വെള്ളത്തില്‍ ഇട്ടുവെച്ചശേഷം രാവിലെ കഴിക്കുന്നത് ആയാസമില്ലാത്ത ശോധനയ്‌ക്ക് നല്ലതാണ്.

6, ചെറു ചൂടോടെ നാരങ്ങാവെള്ളവും തേന്‍വെള്ളവും- ദഹനപ്രക്രിയ മികച്ചതാക്കാന്‍ ചൂടോടെയുള്ള നാരങ്ങാവെള്ളവും തേന്‍വെള്ളവും അതിരാവിലെ കുടിക്കുന്നത് ഉത്തമമാണ്. ശരീരഭാരം കുറയ്‌ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്.

7, ജീരകവെള്ളം- ജീരകം ഇട്ട് വെള്ളം തിളപ്പിച്ച് അതിരാവിലെ കുടിക്കുന്നത് കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്‌ക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും ഇത് നല്ലതാണ്. ജീരകത്തില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button