ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ ബുക്കും പേപ്പറും എടുക്കാന്‍ മറന്നുപോയെന്ന് ഇനി പറയേണ്ടിവരില്ല. ഇതൊക്കെ ഇനി നിങ്ങളുടെ മൊബൈലില്‍ സൂക്ഷിക്കാം. കൈയ്യില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടുത്തിയെന്ന പരാതിയും ഉണ്ടാകില്ല. ഡിജിലോക്ക് ഇനി നിങ്ങളെ സഹായിക്കും.
ലൈസന്‍സുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഡിജിലോക്ക് ബുധനാഴ്ചയോടെ നിലവില്‍ വരും. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സംവിധാനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വാഹനസംബന്ധമായ വിവരങ്ങളും രേഖകളും ഏതു സമയത്തും ഇത് വഴി ലഭ്യമാകും.
വാഹന നിയമം ലംഘിക്കുകേയാ മറ്റോ ചെയ്താല്‍ ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ പിഴ ചുമത്താനും ഇതുവഴി പൊലീസിനു സാധിക്കും. ഈ സംവിധാനത്തില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ഫോണ്‍ നമ്പറും മാത്രം മതി.
Post Your Comments