Kerala

ചോരക്കളം തീര്‍ക്കുന്ന മുഖ്യമന്ത്രിയ്ക്ക് അത്തപ്പൂക്കളത്തിന്റെ മഹാത്മ്യം മനസിലാവില്ല- യുവമോര്‍ച്ച

യുവമോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൂക്കളം തീര്‍ത്തു

തിരുവനന്തപുരം● സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തന സമയത്ത് ഓണം ആഘോഷിക്കുവാന്‍ പാടില്ലെന്ന വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൂക്കളം തീര്‍ത്ത് നിലവിളക്കു കൊളുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ്‌ ഉത്ഘാടനം ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ജാതി-മത വ്യത്യാസമന്യേ ആഘോഷിക്കുന്ന ദേശീയ ഉത്സവമാണ് ഓണമെന്നും ഒന്നോ രണ്ടോ മണിക്കൂര്‍ വര്‍ഷത്തില്‍ ഓണം ആഘോഷിക്കുന്നതിനെയല്ല മുഖ്യമന്ത്രി എതിര്‍ക്കേണ്ടത്. പകരം വര്‍ഷത്തില്‍ 50 ദിവസം പോലും ഡ്യൂട്ടി ചെയ്യാത്ത തങ്ങളുടെ പാര്‍ട്ടി സംഘടനാ നേതാക്കളെയാണ് തിരുത്തേണ്ടതെന്നും കേരളത്തില്‍ ചോരക്കളം തീര്‍ക്കുന്ന പിണറായിക്ക് അത്തപ്പൂക്കളത്തിന്റെ മഹാത്മ്യം മനസിലാവില്ലെന്നും രാജീവ്‌ അഭിപ്രായപ്പെട്ടു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ്, സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത്, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്‌, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, രാകേന്ദു, അശ്വതി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ് ചന്ദ്രകിരണ്‍, ബി.ജി വിഷ്ണു, ശ്രീരാഗ് എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Post Your Comments


Back to top button