NewsIndia

ആറ് കിലോയുള്ള കുഞ്ഞിന് ജന്മം നല്‍കി യുവതി

ഹൈദരാബാദ് :ഹൈദരാബാദിലെ നിലോഫര്‍ ആസ്പത്രിയിൽ മുപ്പത് കാരി ആറ് കിലോയുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മുപ്പത് വയസുള്ള ശബാനയാണ് ഏറ്റവും തൂക്കം കൂടിയ കഞ്ഞിന് ജന്മം നല്‍കിയത്. ശബാനയുടെ മൂന്നാമത്തെ പ്രസവമായിരുന്നു.ഡോക് ടര്‍ പറഞ്ഞ തീയതിക്കും മുമ്പെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത് എന്നത് കൊണ്ട് തന്നെ കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.ശബാനയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അംശം കുറഞ്ഞതും അമിത വണ്ണവും മുലമാണ് പ്രസവം നേരത്തെയാകാന്‍ കാരണമായതെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി.

പൂര്‍ണവളര്‍ച്ചയെത്തുന്നതിന്റെ മൂന്നാഴ്ച മുമ്പാണ് കുട്ടി ജനിച്ചത്. കുട്ടിക്ക് 58 സെന്റിമീറ്റര്‍ നീളമുണ്ട്‌.സാധാരണ ഒരു കുട്ടിക്ക് 50 സെന്റിമീറ്റര്‍ നീളം മാത്രമേയുണ്ടാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഗര്‍ഭകാലത്ത്‌ യുവതിക്ക് പ്രമേഹം ബാധിച്ചിരുന്നു. അത് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല .ഇതാവാം കുട്ടിക്ക് തൂക്കം വളരെ കൂടുതലാവാന്‍ കാരണമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button