Gulf

ബീച്ചിലെത്തുന്നവര്‍ക്ക് തുണയായി റോബോട്ടുകള്‍

ദുബായ് : മിഡില്‍ ഈസ്റ്റില്‍ ഇനി ബീച്ചിലെത്തുന്നവര്‍ക്ക് തുണയായി റോബോട്ടുകള്‍. ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളുടെ സേവനം ഉറപ്പാക്കുന്നത്. ബീച്ചുകളില്‍ അപടകങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.

ഈ മേഖലയില്‍ ഏറ്റവും പുതിയതായി അവതരിപ്പിച്ച സാങ്കേതിക വിദ്യ അനുസരിച്ചാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വേഗതയില്‍ ഓടാന്‍ സാധിക്കുന്ന റോബോട്ട് ലൈഫ് ഗാര്‍ഡിന് മനുഷ്യനേക്കാള്‍ 12 ഇരട്ടി വേഗത അധികമുണ്ട്. റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിന് വെള്ളത്തില്‍ ഒഴുകി നടക്കാനും കഴിയും. റീച്ചാര്‍ജ്ജ് ചെയ്യാതെ 30 തവണ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവയാണ് ഈ റോബോട്ടുകള്‍. ദുബായിലെ പൊതുബീച്ചുകളിലെത്തുന്നവര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button