തിരുവനന്തപുരം● സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി പെന്‍ഷന്‍ നല്‍കാന്‍. മുപ്പത്തിയൊന്നു കോടി രൂപ അനുവദിച്ചു. ഓണത്തിനു മുമ്പു തന്നെ പെന്‍ഷന്‍ തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി വാര്‍ദ്ധക്യകാല പെന്‍ഷന്‍, അനുബന്ധ തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണ് വിതരണം ചെയ്യുന്നത്. 2016 മാര്‍ച്ച് മുതല്‍ മേയ് വരെ പ്രതിമാസം 600 രൂപയും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ 1000 രൂപ വീതവും പെന്‍ഷന്‍ ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാകും.
Post Your Comments