NewsLife StyleTechnology

സെപ്തംബര്‍ 19ന് മോട്ടറോള ഇ3 ഇന്ത്യന്‍ വിപണിയിലെത്തും

ജൂലൈ ആദ്യമാണ് ഈ ഫോണ്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്തംബര്‍ 19നാണ് മോട്ടറോള ഇ3 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മാഷ്മെലോയാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1ജിബി പതിപ്പിന്‍റെ ബാറ്ററി ശേഷി 2800 എംഎഎച്ചാണ്. എന്നാല്‍ 2ജിബി പതിപ്പിന്‍റെ ബാറ്ററി ശേഷി 3500 എംഎഎച്ചാണ്.

1ജിബിക്ക് ഇന്‍റേണല്‍ സ്റ്റോറേജ് 8 ജിബിയാണ്, 2ജിബിക്ക് 16 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. രണ്ട് മോഡലുകളിലും 32 ജിബി എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുണ്ട് 8 എംപി പിന്‍ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.
5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണ്‍ ആണ് ഇ3. 720 പിക്സലാണ് ഫോണിന്‍റെ റെസല്യൂഷന്‍. മീഡിയ ടെക് ക്വാഡ് കോര്‍ പ്രോസ്സസറാണ് ഇതില്‍ ഉപയോഗിച്ചത്. ഇതിന്‍റെ റണ്ണിങ്ങ് സ്പീഡ് 1.2 ജിഗാഹെര്‍ട്സാണ്. 1ജിബി, 2ജിബി എന്നിങ്ങനെ രണ്ട് പതിപ്പായാണ് മോട്ട ഇ3 ഇറങ്ങുന്നത്.

7000 രൂപയായിരിക്കും ഇന്ത്യയിലെ ഇ3യുടെ വില എന്നാണ് മോട്ടോ ഇ നിര്‍മ്മാതാക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

shortlink

Post Your Comments


Back to top button