NewsIndia

കാശ്മീരിൽ വിഘടനവാദികളെ കാണാൻ എത്തിയ സംഘം നാണംകെട്ട് മടങ്ങി

ശ്രീനഗർ: കശ്മീർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഘടനവാദികളുടെ വീട്ടിലെത്തിയ ഇടതു നേതാക്കൾക്ക് നേതാക്കളെ കാണാതെ മടങ്ങേണ്ടി വന്നു. വിഘടനവാദികൾ കാണാൻ വിസമ്മതിച്ചതിനേത്തുടർന്നാണ് ഇത്.

ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനിയുടെ വീട്ടിൽ എത്തിയത് ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ, ജെ.ഡി.യു.നേതാവ് ശരത് യാദവ് എന്നിവരടങ്ങുന്ന സംഘമാണ്. പക്ഷേ ഗീലാനി ഇവരെ വീട്ടിലേക്ക് കടക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് മടങ്ങിയത്. ഗീലാനിയേക്കൂടാതെ ഇവർ യാസിർ മാലിക്കിനെയും സന്ദർശിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. എം.ഐ.എം നേതാവ് അസറുദ്ദീൻ ഒവൈസിയും ഉമർ ഫാറൂഖിനെ സന്ദർശിക്കാനായി ശ്രമം നടത്തി. എന്നാൽ ചസം ഇ ഷാഹി ജയിലിൽ കഴിയുന്ന ഉമർ ഫാറൂഖും സംസാരിക്കാൻ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button