NewsIndia

ലൈംഗിക നിര്‍വ്വചനങ്ങള്‍ മാറുന്ന വര്‍ത്തമാനലോകം

ന്യൂഡൽഹി: “വിസ്മയകരമാ‍യ കാലത്തിലൂടെയാണ് ഞങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്‍റെ സഹോദരൻ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.” ജെസി ഹെപലാണ് ആ വാർത്ത ട്വിറ്ററിലൂടെ അഭിമാനപൂർവം ലോകത്തെ അറിയിച്ചത്. ടൈം മാഗസിനിലെഴുതിയ ലേഖനത്തിൽ അമേരിക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ തന്‍റെ സഹോദരനെക്കുറിച്ചാണ് പറയുന്നത്.

ഒരു പെൺകുട്ടിയായാണ് ഇപ്പോൾ 35 വയസുള്ള ഇവാനു ജനിച്ചത്. 16 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവാൻ ഒരു ട്രാൻസ്ജെൻസറാണെന്ന് തിരിച്ചറിഞ്ഞത് . ട്രാൻസ്ജെൻഡർ പുരുഷനായി ജീവിക്കാൻ ആരംഭിച്ചിട്ടും കുഞ്ഞിന് ജന്മം നൽകുക എന്ന വിചിത്രമായ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ തന്‍റെ സ്ത്രീ അവയവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയായിരുന്നു ഇവാൻ ഹോർമോൺ ചികിത്സക്ക് വിധേയനായതെന്നും ജെസി എഴുതുന്നു.

അദ്ദേഹം കുഞ്ഞിനെ പ്രസവിക്കാൻ മൂന്ന് വർഷം മുമ്പാണ് തന്‍റെ ജീവിത പങ്കാളിയുടെ കൂടി അംഗീകാരത്തോടെ തീരുമാനമെടുത്തത് . അതോടെ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റെറോൺ സ്വീകരിക്കുന്നത് പൂർണമായും നിർത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഇവാൻ ഗർഭവാനായി.

ബന്ധുക്കൾക്ക് ഗർഭധാരണ സമയത്ത് ഉണ്ടായേക്കാവുന്ന ശാരീരിക- മാനസിക സമ്മർദ്ദങ്ങൾ താങ്ങാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എങ്കിലും താനത് ആസ്വദിച്ചു എന്നാണ് ഇവാന്‍റെ പക്ഷം. ഭിന്നലിംഗക്കാരായ പുരുഷന്മാർ ഗർഭകാലത്ത് സ്വത്വപ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെടാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.താൻ ഈ കർത്തവ്യം ഏറ്റെടുത്തത് ഒരു ഭാഗ്യപരീക്ഷണമായാണ് .എന്നാൽ വലിയ സന്തോഷം തരുന്നു ഒന്നാണ് എന്‍റെ ശരീരത്തിന് ഇത്രയും മഹത്തായ കർമം നിർവഹിക്കാൻ കഴിഞ്ഞു എന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button