NewsInternational

തടവുകാരനെ വെടിവെച്ച് കൊല്ലുന്ന ഐഎസിന്റെ വീഡിയോയിലെ ബാലൻ ആര്? വെളിപ്പെടുത്തലുമായി ജിഹാദി വധു

ദമാസ്‌കസ്: ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ വീഡിയോയില്‍ കാണുന്ന ബാലന്‍ തന്റെ മകന്‍ ജോജോ അല്ലെന്ന് ബ്രിട്ടീഷ് ജിഹാദി വധു സാലി ജോൺസ്. ഗ്രനേഡുകള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധിക്കുകയാണെന്നും, വീഡിയോയിൽ ഇത് വരെ വന്നിട്ടില്ല എന്നും അവർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് പൗരനായ ബ്രിട്ടോണിന്റെ മുൻ ഭാര്യയാണ് സാലി. 10 വർഷം മുൻപാണ് തന്റെ മകനുമായി ഇവർ സിറിയയിലേക്ക് കടന്നെന്നും തടവുകാരനെ വെടിവെച്ച് കൊല്ലുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വീഡിയോയില്‍ തകന്റെ മകൻ ഉണ്ടെന്നും ബ്രിട്ടോൺ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സാലി ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഐഎസ് പുറത്ത് വിട്ട വീഡിയോയില്‍ ബാലനെ അബ്ദുള്‍ അല്‍ ബ്രിട്ടാനി എന്ന പേരിലാണ് അഭിസംബോധന ചെയ്തിരുന്നത്. ബ്രിട്ടനില്‍ നിന്നുമുള്ള അംഗങ്ങളെയാണ് ഐഎസ് അല്‍ ബ്രിട്ടനി എന്ന പേരില്‍ അഭിസംബോധന ചെയുന്നത്. മകനുമായി സിറിയയിലേക്ക് കടന്നതിനെ തുടർന്ന് സാലി ജോണ്‍സ് ഏറ്റവും അപകടകാരിയായ ഭീകരരുടെ നിരയിൽ ഉൾപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button