ദോഹ : പെരുന്നാൾ അവധിക്ക് നാട്ടിൽ എത്തുന്നവർക്ക് നിർദ്ദേശങ്ങളുമായി വിമാനത്താവള അധികൃതർ. യാത്രക്കാരുടെ തിരക്കു വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടിലേക്കു പോകുന്നവര്‍ പരമാവധി നേരത്തേ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദ്ദേശം. യാത്രയ്ക്കു മൂന്നുമണിക്കൂര്‍ മുന്‍പുതന്നെ വിമാനത്താവളത്തില്‍ എത്തണമെന്നു വിമാനത്താവളം അധികൃതര്‍ ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂറിനു മുമ്പ് ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു.
തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനുമായി ഖത്തര്‍ എയര്‍വെയ്സ് ഉള്‍പ്പടെയുള്ള എയര്‍ലൈനുകള്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. യാത്രക്കാരെ വിമാനത്താവളത്തില്‍ എത്തിക്കുന്നതിനോ വിളിച്ചുകൊണ്ടുപോകുന്നതിനോ എത്തുന്നവര്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിങ് സംവിധാനം ഉപയോഗിക്കണം. ആദ്യ 30 മിനിട്ടുവരെ സൗജന്യമാണ്. തുടര്‍ന്നു മണിക്കൂറിന് അഞ്ചു റിയാല്‍ വീതം ഈടാക്കും. ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ 35 റിയാല്‍ ഈടാക്കും. കൂടാതെ യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനം ദീര്‍ഘകാല പാര്‍ക്കിങ് കേന്ദ്രത്തില്‍ പാര്‍ക്ക് ചെയ്യാം. ഒരു ദിവസത്തേക്ക് 45റിയാലാണ് ഫീസ്.
Post Your Comments