ലക്നൗ: ഉത്തർപ്രദേശ് ഡിജിപി ജവീദ് അഹമ്മദിനെ കണ്ടു പഠിക്കേണ്ടിവരും ഇനി മുതൽ മറ്റു ഡിജിപി മാരും. ടേസർ ഗൺ പരിശോധിക്കാൻ നെഞ്ചുവിരിച്ചു നിന്ന് ധീരത കാണിച്ചിരിക്കുകയാണ് ഡിജിപി.ടേസർ ഗൺ എന്നറിയപ്പെടുന്ന ഇലക്ട്രിക് ഷോക്ക് ആയുധമാണു ഡിജിപിയുടെ ദേഹത്തുതന്നെ പരിശോധിച്ചത്.
ചെറിയ അസ്ത്രത്തിന്റെ ആകൃതിയിലുള്ള ഇലക്ട്രോഡുകളാണ് തോക്കിൽനിന്നു നിറയൊഴിക്കുക. ഇതു കൊള്ളുന്നയാൾക്കു ഷോക്കേൽക്കും. ഇത്തരത്തിലുള്ള ടേസർ ഗൺ ആണ് ഡിജിപിക്ക് നേരെ പരിശോധിച്ചത്.പരിശോധനാവെടിയേറ്റ് ഡിജിപി വീഴുന്നതും സഹപ്രവർത്തർ എഴുന്നേൽപിക്കുന്നതുമെല്ലാമടങ്ങിയ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
#WATCH: UP DGP Javeed Ahmad took Taser shot (a nonlethal electroshock) on himself during a demo in Lucknow, today. pic.twitter.com/UJShTcj9D9
— ANI UP (@ANINewsUP) 4 September 2016
Post Your Comments