കോഴിക്കോട്● വയനാട് കാക്കവയലില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ബത്തേരി സര്‍ക്കാര്‍ ആസ്പത്രില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെത്തുടര്‍ന്ന് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആദ്യ ഭാര്യ മരിച്ചതിന് ശേഷമാണ് മൂന്നു പെണ്‍കുട്ടികളുടെ പിതാവായ ഇയാള്‍ വേറെ വിവാഹം കഴിച്ചത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിമാരെ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭക്ഷണം പോലും നല്‍കാതെ പീഡനത്തിനിരയാക്കാറുണ്ടെന്ന് കുട്ടികള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മൂന്ന് കുട്ടികളെയും മാറ്റിപാര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍.
Post Your Comments