India

റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് മുന്‍മന്ത്രി സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി

ന്യൂഡല്‍ഹി● മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതി വീണ്ടും രംഗത്ത്. റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് സന്ദീപ് കുമാര്‍ ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. ലൈംഗികാരോപണം നേരിടുന്ന സന്ദീപ് കുമാറിന് വീണ്ടും തലവേദനയേകുന്ന ആരോപണമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സംഭവം പുറത്തറിയരുതെന്നും തന്റെ കുടുംബ ബന്ധം തകര്‍ക്കരുതെന്നും സന്ദീപ് കുമാര്‍ ഭീഷണിപ്പെടുത്തി. മക്കള്‍ക്ക് ജോലി വാഗ്ദാനവും ചെയ്തുവെന്നും യുവതി പറയുന്നു. താനൊരു സാധാരണക്കാരിയാണെന്നും സന്ദീപ് കുമാറിനെതിരെ പോരാടാന്‍ തനിക്ക് കഴിയില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു.

റേഷന്‍ കാര്‍ഡ് ലഭിക്കാനായി ഡെല്‍ഹിയിലുള്ള സുല്‍ത്താന്‍പുരിയിലെ ഓഫീസില്‍ 11 മാസം മുമ്പ് ചെന്നപ്പോള്‍ സന്ദീപ് കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു. നിക്ക് മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി ബോധംകെടുത്തുകയായിരുന്നു. ബോധം കെടുത്തിയാണ് തന്നെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ദില്ലി പൊലീസ് സന്ദീപ് കുമാറിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button