മയ്യഴി: ആഘോഷാവസരങ്ങളില്‍ മാഹിയില്‍നിന്ന് കേരളത്തിലേക്ക് ഒഴുകുന്ന മദ്യക്കടത്ത് തടയാന്‍ ഇനി മുതൽ കേരളാപോലീസിന്റെ പോലീസ് നായും .അഴിയൂര്‍ ചെക്‌പോസ്റ്റിലെ വാഹനപരിശോധനയ്ക്ക് പയ്യോളി പോലീസ് സ്റ്റേഷനിലെ പോലീസ് നായ ‘രാശി’യുടെ സേവനമാണ് എക്‌സൈസ് അധികൃതര്‍ ഉപയോഗിക്കുന്നത്.പ്രത്യേക പരിശീലനം ലഭിച്ച നായയാണ് ‘രാശി’. തൃശ്ശൂര്‍ പോലീസ് അക്കാദമിയിലാണ് നായയ്ക്ക് പരിശീലനം നല്കിയത്.ആഡംബര കാറുകളിലടക്കം രഹസ്യ അറകള്‍ നിര്‍മിച്ചാണ് മദ്യക്കടത്ത്. ഇത്തരം കാറുകളും ഓട്ടോകളും ന്യൂമാഹിയിലും അഴിയൂരിലും നേരത്തേ ചെക്‌പോസ്റ്റുകളില്‍ നടന്ന പരിശോധനയിൽ പിടികൂടിയിരുന്നു.വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ കീഴിലുള്ള അഴിയൂര്‍ ചെക്‌പോസ്റ്റില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്, ഫ്‌ലൈയിങ് സ്‌ക്വാഡ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓണത്തിന്റെ ഭാഗമായുള്ള കര്‍ശന പരിശോധന 18 വരെ തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചിട്ടുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ.രാജന്‍, ഡോഗ് ഹാന്‍ഡ്‌ലര്‍മാരായ സന്തോഷ്, റജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ‘രാശി’യുടെ പരിശോധന.പോലീസ് നായയുടെ പരിശോധന തുടങ്ങിയതോടെ ഇതുവഴിയുള്ള മദ്യക്കടത്ത് ഗണ്യമായി കുറഞ്ഞതായി എക്‌സൈസ് അധികൃതര്‍ പറയുന്നു.
Post Your Comments