Kerala

വിഷ പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും നിരോധിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി● മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി രംഗത്തെത്തി. രാസകീടനാശിനി തളിച്ച പച്ചക്കറികളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും വൈകാതെ കേരളത്തില്‍നിന്നും തുടച്ചുനീക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഭക്ഷ്യവസ്തുക്കളിലെ വിഷാംശം കണ്ടെത്താനുള്ള നടപടി വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിക്കുന്നതാണ്. സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ വിവിധ സഹകരണ ബാങ്കുകളുടെ സഹായത്തോടെ രാജേന്ദ്ര മൈതാനിയില്‍ സംഘടിപ്പിച്ച ജൈവകാര്‍ഷിക വിപണനമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പച്ചക്കറിയും മറ്റും കേടാകാതിരിക്കാന്‍ പല മരുന്നുകളും തളിക്കുന്നത് വ്യാപകമായിരിക്കുകയാണ്. പല രോഗങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരോധിക്കണമെന്ന തീരുമാനവുമായി മുഖ്യമന്ത്രിയെത്തിയത്. ചിട്ടയായ ജീവിതശൈലിയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണവും വിഷവിമുക്തമായിരിക്കണം.

സര്‍ക്കാര്‍തലത്തില്‍ ഇതുറപ്പുവരുത്തുന്നതിന് കൃത്യമായ പരിശോധനകളുണ്ടാകും. പച്ചക്കറികള്‍ വിഷവിമുക്തമാക്കുന്നതിന്റ ഭാഗമായാണ് ജൈവകൃഷിയ്ക്ക് ഊന്നല്‍ നല്‍കുന്നത്.സര്‍ക്കാരിന്റെ ഹരിതകേരളം എന്ന പദ്ധതിയുടെ ലക്ഷ്യവും ഇതുതന്നെയാണ്. പദ്ധതിയിലുടെ ജൈവപച്ചക്കറികൃഷി വ്യാപിപ്പിക്കും. ഇതിലൂടെ പച്ചക്കറിയുല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നും പിണറായി പറഞ്ഞു. കൃഷിക്കാരെയും തദ്ദേശഭരണസ്ഥാപനങ്ങളെയും സഹകരണസംഘങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button