NewsIndia

വിശുദ്ധദിനം; മദര്‍ തെരേസ ഇനി കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ

വത്തിക്കാന്‍ സിറ്റി● ലക്ഷക്കണക്കിന് വിശ്വാസങ്ങള്‍ക്കുമുന്‍പാകെ കരുണയുടെയും ത്യാഗത്തിന്റെയും അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായയി പ്രഖ്യാപിച്ചു. ഭാരതത്തിന് ഇത് അഭിമാനനിമിഷമാണ്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ വിശുദ്ധ കര്‍മം നടത്തിയത്.

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസയെ ഇനി വിശേഷിപ്പിക്കുക. മദര്‍തെരേസയുടെ തിരുശേഷിപ്പുകള്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്രതിനിധി സിസ്റ്റര്‍ പ്രേമ അള്‍ത്താരയില്‍ സമര്‍പ്പിച്ചു. സാര്‍വത്രിക സഭയ്ക്ക് ഇനി മദറിനെ വണങ്ങാം.

മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്ന് മാര്‍പാപ്പയോട് കര്‍ദിനാള്‍ ആഞ്ചലോ അഭ്യര്‍ഥിച്ചിരുന്നു. 31 വിശുദ്ധരോട് അപേക്ഷ അര്‍പ്പിക്കുന്ന ലുത്തിനിയ നടന്നു. മദര്‍ തെരേസയെ ജീവിതവിശുദ്ധിയുടെ അമ്മയെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. മദര്‍ തെരേസ ദൈവത്തിന്റെ കരുണയുടെ അമ്മയായി ജീവിച്ചു. ജീവിതത്തില്‍ പിന്തള്ളപ്പെട്ടവരെ ഉള്‍ക്കൊള്ളാന്‍ മദറിന് കഴിഞ്ഞുവെന്നും മാര്‍പാപ്പ പറഞ്ഞു.

ഭാരതസഭയിലെ വിശുദ്ധരുടെ എണ്ണം ഇതോടെ ഒമ്പതായി. വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ നടന്നത്. അല്‍ബേനിയ, ഫ്രഞ്ച്, ബംഗാളി, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളില്‍ മധ്യസ്ഥ പ്രാര്‍ഥന ചൊല്ലി. ഇന്നലെ മദര്‍ തെരേസയുടെ കൂറ്റന്‍ ചിത്രം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്.

shortlink

Post Your Comments


Back to top button