NewsLife Style

നിങ്ങള്‍ നിത്യവും സവാള കഴിക്കുന്ന ആളാണോ എന്നാല്‍ ഇത് അറിഞ്ഞിരിക്കണം

നിത്യവും ഭക്ഷണത്തിൽ നാം ഉപയോഗിക്കുന്ന സവാള ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് . സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ് എന്നാല്‍  ഭക്ഷണം എന്നതിന് പുറമേ നിരവധി ഉപയോഗങ്ങൾ സവാളയ്ക്കുണ്ട്.

ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി ഉള്ളിനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
ഉള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിന്‍റെ വ്യാപനം തടയാന്‍ സഹായിക്കും. ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.

ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും ഉള്ളി ഉപയോഗപ്പെടുത്താം. ഇതിനായി ഉള്ളിയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി. ഉള്ളിയില്‍ സള്‍ഫര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മക്ക് ഇടയാക്കുന്ന ശാരീരിക മാറ്റങ്ങളെ തടയും. കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്. ഹൃദയസംബന്ധമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണം കൊളസ്‌ട്രോള്‍ ആണ്‌. സള്‍ഫര്‍ സംയുക്തം അടങ്ങിയിട്ടുള്ള സവാള രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

shortlink

Post Your Comments


Back to top button