ഹാങ്ഷു: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിന് ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്. ജി20 ഉച്ചകോടിക്കു മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ചിൻപിങ് ഇക്കാര്യം വ്യക്തമാക്കിയത്.ആഗോള സാമ്പത്തികരംഗത്തെ തളര്‍ച്ച, ബ്രെക്സിറ്റ് ഉയര്‍ത്തിയിരിക്കുന്ന വെല്ലുവിളി, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തുടങ്ങി നിര്‍ണായക സാഹചര്യങ്ങള്‍ക്കു നടുവിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്കു വേഗം നല്‍കുന്ന നടപടികള്‍, ആഗോള വ്യാപാരരംഗത്തെ പരിഷ്ക്കാരങ്ങള്‍, തൊഴിലവസരങ്ങളുടെ വര്‍ധന, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കാനുളള നടപടികള്‍ തുടങ്ങിയവ ജി20 ഉച്ചകോടി ചര്‍ച്ച ചെയ്യും.
ഉച്ചകോടിയുടെ ഔദ്യോഗിക പരിപാടികള്‍ക്കപ്പുറം രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചകള്‍ക്കും ഹാങ്ഷു വേദിയാകും.ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, അര്‍ജന്റീനിയന്‍ പ്രസഡിന്റ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.അമേരിക്കന്‍ പ്രസിഡന്റെന്ന നിലയില്‍ ബറാക്ക് ഒബാമയുടെ അവസാന ജി- 20 ഉച്ചകോടിയുമാകുമിത്. ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യത്തിനുളള നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കിയിരുന്നു.
Post Your Comments