ഭക്ഷ്യവിഷബാധയാണ് ഇന്നത്തെ കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ഒരു പ്രശ്നം . പലപ്പോഴും ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ കഴിയ്ക്കുന്നു.മരണത്തിലേക്ക് വരെ വഴിവെയ്ക്കാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ പലപ്പോഴും നമ്മളറിയാതെയായിരിക്കും നമ്മുടെ ഉള്ളില്‍ ചെല്ലുന്നത്.ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാവാതെ സൂക്ഷിക്കാം. പഴങ്ങളും പച്ചക്കറികളും ആരോഗ്യം നല്‍കുന്നതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പാക്ക് ചെയ്ത് വില്‍ക്കുന്ന ഇത്തരം പഴങ്ങളും പച്ചക്കറികളും ഉണ്ടാക്കുന്ന വിഷം എത്രയെന്ന് പറയാന്‍ കഴിയാത്തതാണ്.മുളപ്പിച്ച പയറും മറ്റ് പയര്‍വര്‍ഗ്ഗങ്ങളും കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇത് പഴകിയാല്‍ ഇ കോളി, സാല്‍മൊണെല്ല എന്നീ ബാക്ടീരിയകൾ ഇതിൽ കടന്നുകൂടും.ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമാണ്.
നമ്മളില്‍ പലരും മാംസഭുക്കുകളാണ്. എന്നാല്‍ നന്നായി വേവിക്കാത്ത മാംസം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിലും ഇ കോളി, സാല്‍മോണെല്ല ബാക്ടീരിയകള്‍ ഉണ്ടാവും.മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കേടാണെന്ന് മനസ്സിലായാല്‍ ഉടന്‍ കളയുക. ഒരു കേടായ മുട്ട മതി പലപ്പോഴും ഭക്ഷ്യവിഷബാധ ക്ഷണിച്ച് വരുത്താന്‍.പലപ്പോഴും പാസ്ചൊറൈസ് ചെയ്യാത്ത പാല്‍ ഉപയോഗിക്കുന്നവരുണ്ട് നമുക്കിടയില്‍. എന്നാല്‍ ഇതുണ്ടാക്കുന്ന ഭക്ഷ്യവിഷബാധ വളരെ വലുതാണ് .പലപ്പോഴും മരണത്തിലേക്ക് വരെ നമ്മളെ നയിക്കാന്‍ അതിന് കഴിയും.ഇത്തരം കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നമുക്ക് ഭക്ഷ്യ വിഷബാധയിൽനിന്ന് രക്ഷനേടാൻ കഴിയുന്നതാണ്.
Leave a Comment