ലഖ്‌നൗ: സൗന്ദര്യം കൂടിപ്പോയതിന് ഭര്‍തൃ വീട്ടുകാരില്‍ നിന്നും നിരന്തരമായ ആക്ഷേപം സഹിക്കേണ്ടി വന്ന യുവതി സ്വയം മുഖത്തിന് തീകൊളുത്തി.ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.പിലിഭിത്ത് സ്വദേശിനിയായ രേഖ ലോധിയാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും കുത്തുവാക്കുകൾ സഹിക്കാതെ വന്നപ്പോൾ ഇത്തരമൊരു കഠിന പ്രവർത്തി ചെയ്തത്.
6 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രേഖയുടെ വിവാഹം പിലിഭിത്ത് സ്വദേശിയായ നിര്‍മല്‍ കുമാറുമൊത്ത് കഴിഞ്ഞത്. ഏറെ സുന്ദരിയും മറ്റുള്ളവരോട് നന്നായി പെരുമാറുകയും ചെയ്തിരുന്ന രേഖയെ വളരെപ്പെട്ടെന്നു തന്നെ എല്ലാവരും ഇഷ്ടപെടുകയായിരിന്നു.രേഖയുടെ കളങ്കമില്ലാത്ത പെരുമാറ്റത്തെ സംശയദൃഷ്ടിയോടെയാണ് നിര്‍മലും അദ്ദേഹത്തിന്റെ വീട്ടുകാരും കണ്ടിരുന്നത്.
വിവാഹം കഴിഞ്ഞ രണ്ടുവർഷം കഴിഞ്ഞപ്പോൾ ഭർത്താവ് നിർമ്മൽ സൗന്ദര്യം കൂടിപ്പോയതിന് യുവതിയെ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു.ആദ്യം നിര്‍മല്‍ മാത്രമായിരുന്നു കുത്തുവാക്കുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പതിയെ വീട്ടുകാരും അതിലേക്ക് ചേര്‍ന്നു.രേഖ തന്റെ സൗന്ദര്യം കാണിച്ച് അനാവശ്യ സൗഹൃദങ്ങൾ സൃഷ്ടിക്കുകയാണ് എന്നായിരുന്നു വീട്ടുകാരുടെ പ്രധാന ആരോപണം.ഭര്‍ത്താവിനൊപ്പം വീട്ടുകാര്‍ കൂടി ചേര്‍ന്നതോടെ തന്റെ സ്വഭാവശുദ്ധി തെളിയിച്ച് വാദിച്ച് നില്‍ക്കാന്‍ രേഖയ്ക്ക് കഴിഞ്ഞില്ല. തന്റെ സൗന്ദര്യം മൂലമുണ്ടായ പ്രശ്നങ്ങള്‍ സൗന്ദര്യം നശിപ്പിച്ചുകൊണ്ട് തന്നെ ഇല്ലാതാക്കാന്‍ രേഖ തീരുമാനിച്ചു. അങ്ങനെ സ്വന്തം മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു.
സംഭവം നടന്ന ഉടന്‍ രേഖയെ ആശുപത്രിയില്‍ എത്തിച്ചു.മുഖത്ത് 20 -25 % പൊള്ളല്‍ ഏറ്റിട്ടുണ്ട്.തന്റെ ഭർത്താവിന്റെ മാത്രം ഉപദ്രവമായിരുന്നെങ്കിൽ സഹിക്കാമായിരുന്നെന്നും എന്നാൽ വീട്ടുകാർകൂടി ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ പിടിച്ചുനിൽക്കാനായില്ലെന്നും രേഖ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എന്നാൽ ഇത്രയൊക്കെ സംഭവിച്ചിട്ടും തന്റെ ഭർത്താവിനെതിരെ പരാതിനൽകാൻ രേഖ തയ്യാറായിട്ടില്ല.
Post Your Comments