കൊച്ചി :മുൻ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീട്ടിൽ വിജിലൻസ് റെയ്‌ഡ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടക്കുന്നത്.ബാബുവിന്‍റെ തൃപ്പൂണിത്തറയിലെ വീടിന് പുറമേ ഇദ്ദേഹത്തിന്‍റെ മക്കളുടെ വീടുകള്‍ ബന്ധുക്കളുടെ വീടുകൾ എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.വിജിലന്‍സിന്റെ അഞ്ച് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡില്‍ പങ്കെടുക്കുന്നത്. റെയ്ഡിന് മുന്നോടിയായി ബാബുവിന്റെ സ്വത്തുവകകളെ സംബന്ധിച്ച് വിജിലന്‍സ് ചില പരിശോധനകള്‍ നടത്തിയിരുന്നു.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്. നേരത്തേ, ബാർ–ബീയർ പാർലർ ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതിനടന്നിട്ടുണ്ടെന്നാണു വിജിലൻസ് സെൻട്രൽ റേഞ്ച് എസ്പി നൽകിയ അന്വേഷണ റിപ്പോർട്ട്.ബാർ ഹോട്ടലുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നത്തെ റെയ്ഡ്.
Post Your Comments