Gulf

സൗദി മൊബൈല്‍ കടകള്‍ പൂര്‍ണമായും സ്വദേശിയായി : ജീവിതം വഴിമുട്ടി ആയിരക്കണക്കിന് പ്രവാസികള്‍

റിയാദ് : സൗദിയില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ ഇതിനകം മൊബൈല്‍ കടകളില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തി. 90%ത്തോളം വിദേശീയര്‍ നടത്തിയിരുന്ന മൊബൈല്‍ കടകള്‍ 3 വര്‍ഷത്തെ നീണ്ട പരിശ്രമത്തിലൂടെ സൗദി സ്വന്തമാക്കുകയായിരുന്നു. 10000ലധികം വരുന്ന മൊബൈല്‍ ഷോപ്പുകളില്‍ ഏറ്റവും അധികം നടത്തി വന്നിരുന്നത് മലയാളി പ്രവാസികളായിരുന്നു. സ്വന്തം പൗരന്മാര്‍ക്ക് തൊഴിലുറപ്പാക്കാന്‍ നടത്തുന്ന സൗദിയുടെ നീക്കത്തേ ആര്‍ക്കും വിമര്‍ശിക്കാന്‍ ആകില്ല. ഇനിയും 5000ലധികം ആളുകള്‍ സൗദിയില്‍ തങ്ങുന്നതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദില്‍ 30-40 ശതമാനത്തോളം കടകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടഞ്ഞു കിടന്നു. തുറന്ന കടകളില്‍ തിരക്ക് പതിവിലും വളരെ കുറവായിരുന്നു. സ്വദേശികളായ ജോലിക്കാരെ കണ്ടെത്താനാകാത്തതിനാലാണു കടകള്‍ പലതും തുറക്കാത്തതെന്നാണു റിപ്പോര്‍ട്ട്. അതേസമയം, അടഞ്ഞുകിടക്കുന്ന കടകള്‍ക്കു പകരം സ്വദേശിസ്ഥാപനങ്ങള്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സൗദി യുവാക്കള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നതോടെ പരിശോധന ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശികള്‍ക്കു തൊഴിലവസരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും പൂഴ്ത്തിവയ്പ് നടത്തുന്നുണ്ടോ എന്നും കര്‍ശനമായി പരിശോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്കു രണ്ടുവര്‍ഷം തടവും പത്തുലക്ഷം സൗദി റിയാല്‍ പിഴയുമാണ് (ഏകദേശം 1.78 കോടി രൂപ). ശിക്ഷാകാലാവധി അവസാനിക്കുന്ന മുറയ്ക്കു വിദേശികളെ നാടുകടത്തുകയും ഭാവിയില്‍ രാജ്യത്തു വ്യാപാരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു വിലക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button