കൊച്ചി : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്റെ നിലപാടിന് മറുപടിയുമായി ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ കൊച്ചു മകന്‍ രാഹുല്‍ ഈശ്വര്‍ രംഗത്ത്. താന്ത്രിക പാതയില്‍ നില്‍ക്കുന്ന താനടക്കമുള്ളവരുടെ പരാജയമാണ് സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രതികരണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്ത്രിക പാതയിലുള്ളവര്‍ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമലയില്‍ നൈഷ്ടിക ബ്രഹ്മചര്യമാണെന്ന് 1991ല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടിള്ളതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഇക്കാര്യത്തില്‍ അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നില്ല. അയ്യപ്പന് യുവതികളെ ദേഷ്യമല്ല. എന്നാല്‍ ശബരിമലയില്‍ വരുന്ന അയ്യപ്പന്മാര്‍ എല്ലാവിധ ലൗകീകതയില്‍ നിന്നും മുക്തമായിട്ട് വരണമെന്നതാണ് ഈ ചിന്താഗതിയുടെ അടിസ്ഥാനം. ഹിന്ദു സാമൂഹിക ശരീരത്തില്‍ വൈദീകവും താന്ത്രീകവുമായ രണ്ട് കൈകളാണ് ഉള്ളത്. ഇതില്‍ ഒരു കൈ മറ്റൊരു കൈയ്യോട് ഗുസ്തി പിടിക്കുന്നത് ഈ രണ്ട് കൈയും ഒരു ശരീരത്തിന്റെതാണെന്ന തിരിച്ചറിവിന്റെ കുറവാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. യുവതികള്‍ക്ക് വേണ്ടിയുള്ള പ്രായ നിയന്ത്രണം മാത്രമാണ് ശബരിമലയില്‍ ഉള്ളത്. ഇത് ഒരിക്കലും ലിംഗ വിവേചനമല്ലെന്നും രാഹുല്‍ ഇശ്വര്‍ വ്യക്തമാക്കി.
Post Your Comments