
ന്യൂഡല്‍ഹി● മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിതൃസഹോദരന്‍ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ തെക്കു കിഴക്ക് പ്രദേശമായ ഗോവിന്ദ് പുരിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടി സംഭവത്തില്‍ നിന്ന് ഇതുവരെ മുക്തയായിട്ടില്ല.
കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് കുട്ടിയെ പീഡനത്തിരയാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റു കൊണ്ടുള്ള കുത്തലും മുറിവുകളും ഇപ്പോഴും ഉണങ്ങിയിട്ടില്ല. കുട്ടി ഇപ്പോള്‍ സംസാരിക്കുന്നു പോലും ഇല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. രാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടി കരയുക പതിവാണ്.
വീടിനടുത്ത് താമസിക്കുന്ന പ്രതിയും കുട്ടിയുടെ അച്ഛന്റെ സഹോദരനുമായ ആള്‍ വീട്ടിലെത്തുകയും കുട്ടിയെ പുറത്തേക്ക് വിളിച്ചു കൊണ്ടു പോകുകയുമായിരുന്നു. ആ സമയം കുട്ടിക്ക് പനിയുണ്ടായിരുന്നു. കുട്ടിയെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ സഹോദരന്‍ കൂട്ടികൊണ്ടുപോകാന്‍ വീട്ടില്‍ പോയെങ്കിലും അയാള്‍ കുട്ടിയെ കാണാന്‍ സമ്മതിച്ചില്ല. ഉറങ്ങുകയാണെന്ന് പറയുകയായിരുന്നു.
വീട്ടിലെത്തിച്ചതിനുശേഷമാണ് കുട്ടി പീഢനത്തിനിരയായ വിവരം വീട്ടുകാര്‍ അറിഞ്ഞത്. വയറിലും ശരീരത്തിലും സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടുണ്ടായിരുന്നു.പ്രതിയെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു.
Post Your Comments