NewsTechnology

ആപ്പിളിന് യൂറോപ്യന്‍ കമ്മീഷന്‍ പിഴ വിധിച്ചു

യൂറോപ്യന്‍ കമ്മീഷന്‍ 97,226 കോടി രൂപ ആപ്പിളിന് പിഴ വിധിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ അയര്‍ലാന്‍റിനോടാണ് ഈ തുക ഈടാക്കുവാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇത്രയും തുകയുടെ അനധികൃത നികുതിയിളവ് അയര്‍ലാന്‍റ് ആപ്പിളിന് നല്‍കിയെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയത്. 1991 മുതല്‍ അയര്‍ലാന്‍റ് വിവിധതരത്തില്‍ ആപ്പിളിന് നികുതി സഹായം നല്‍കുന്നുണ്ടെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

2003-2014 കാലത്താണ് അയര്‍ലാന്‍റ് ആപ്പിളിന് നികുതിയിളവ് നല്‍കിയത്. ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷിക്കാന്‍ തുടങ്ങി.
കമ്പനികള്‍ക്ക് നേരിട്ട് നികുതിയിളവ് നല്‍കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതിയില്ല. അതിനാലാണ് ക്രമവിരുദ്ധമായി നല്‍കിയ നികുതിയിളവ് പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button