India

ദാവൂദ് ഇബ്രാഹിമിനെയും ഡി കമ്പനിയെയും തകര്‍ക്കാന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി● ആഗോള ഭീകരന്‍ ദാവൂദ് ഇബ്രാഹിം ഇത്തവണ മോദി സര്‍ക്കാരിന്റെ വലയില്‍ വീഴും. ദാവൂദ് ഇബ്രാഹിമിനെ പിടികൂടാനും അയാളുടെ സ്ഥാപനമായ ഡി കമ്പനിയെ നശിപ്പിക്കാനും മോദി സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കുകയാണ്. ഇന്ത്യാ ടുഡെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

അഞ്ചംഗ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. ദാവൂദിന്റെയും അയാളുടെ സഹായിയെയും നിരീക്ഷിക്കലാണ് ഇവരുടെ പ്രവര്‍ത്തനം. ഏകദേശം 50 ഓളം ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നതാണ്. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്, സിബിഐ ഇന്റര്‍പോള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ദാവൂദിന്റെ പാകിസ്ഥാനിലേക്കുള്ള നീക്കവും അയാളുടെ സഹായികളെയും ബന്ധുക്കളെയും ബന്ധപ്പെട്ട ബിസിനസ് നീക്കങ്ങളും നിരീക്ഷിക്കുന്നതായിരിക്കും. ദാവൂദിന്റെ ആരോഗ്യനില മോശമാണെന്നും അയാള്‍ ഇപ്പോള്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള വീട്ടിലാണുള്ളതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button