കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്ക്. പാലപ്പുഴ എംപി ഹൗസില്‍ അബ്ദുള്‍ റസാക്കിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കാട് മെഷീന് ഉപയോഗിച്ച് വെട്ടിവൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ അബ്ദുള്‍ റസാക്കിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. സംഭവസ്ഥലം പോലീസ് പരിശോധിക്കുകയാണ്.
Post Your Comments