തുടര്‍ച്ചയായ മൂന്നാം ഫൈനലിലും തന്‍റെ രാജ്യത്തിനായി ഒരു കിരീടം നേടാനാകാത്തതിന്‍റെ ദുഃഖത്തില്‍ അര്‍ജന്‍റീനാ ദേശീയ ടീമില്‍ നിന്ന്‍ വിരമിച്ച സൂപ്പര്‍താരം ലയണല്‍ മെസി ആരാധകരുടെ തുടര്‍ച്ചയായുള്ള അപേക്ഷകള്‍ക്കൊടുവിലാണ് തീരുമാനം പുന:പരിശോധിച്ച് ദേശീയ ടീമിലേക്ക് മടങ്ങി വന്നത്. ഇന്ന്‍ പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരിക്ക് വകവയ്ക്കാതെ അര്‍ജന്‍റീനയ്ക്കായി ഉറുഗ്വേയ്ക്കെതിരെ കളിക്കുകയും, നിര്‍ണ്ണായക ഗോള്‍ നേടി ടീമിനെ വിജയിപ്പിക്കുകയും ചെയ്തു മെസി.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്‌ക്കെതിരെ കളിക്കാനിറങ്ങിയ മെസ്സിയോടുള്ള സ്‌നേഹം ഇത്തവണ ഗ്രൗണ്ടിലെത്തിയാണ് ഒരു ആരാധകന്‍ പ്രകടിപ്പിച്ചത്.
ഉറുഗ്വായ്‌ക്കെതിരായ മത്സരം തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലെത്തിയ ആരാധകന്‍ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൂട്ടില്‍ ചുംബിച്ച ശേഷം മെസ്സിയെ കെട്ടിപ്പിടിച്ച ആരാധകനെ മെസ്സിയില്‍ നിന്ന് അകറ്റാന്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കഷ്ടപ്പെടേണ്ടി വന്നു.
വീഡിയോ കാണാം:
Post Your Comments