തിരുവനന്തപുരം ● കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സർക്കാർ നൂറ് ദിനം പിന്നിടുമ്പോൾ യുവജന വിരുദ്ധ നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. 5 വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ നൽകും എന്ന് പറഞ്ഞ സർക്കാർ 100 ദിവസം കഴിയുമ്പോൾ ശരിക്കും ഏറ്റവും കുറഞ്ഞത് 50,000 തൊഴിൽ സാദ്ധ്യതകൾ കാണുവാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമായിരുന്നു.എന്നാൽ തൊഴിൽ കൊട്ടക്കുവാനുള്ള എന്ത് നടപടികളിൽ സർക്കാർ സ്വീകരിച്ചത്? മുഖ്യമന്ത്രി ചെയർമാനായ കേപ്പിൽ പോലും പിൻവാതിൽ നിയമനമാണ് നടന്നിട്ടുള്ളത്. 100 ദിവസം പിന്നിടുന്ന എല്‍.ഡി.എഫ് സർക്കാർ തസ്തിക സൃഷ്ടിച്ചതും നിയമനം നടത്തിയതും വി.എസ് അച്യുതാനന്ദന് മാത്രമാണ്. യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി തസ്തികകൾ ഒഴിഞ്ഞു കിടക്കുകയുo, റാങ്ക് ലിസ്റ്റ് നിലനിൽക്കുകയേയും ചെയ്യുമ്പോഴും സർക്കാർ നിയമന നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല. അദ്ധ്യാപക ഒഴിവുകളും റാങ്ക് ലിസ്റ്റും നിലനിൽക്കുമ്പോൾ പുനർ വ്യന്യാസത്തിന്റെ പേരിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമനം സർക്കാർ നടത്തുകയാണ് ചെയ്യുന്നത് യഥാർത്ഥത്തിൽ സര്‍ക്കാര്‍ അധികാരത്തിൽ വന്ന് 30 ദിനം കഴിഞ്ഞപ്പോൾ പ്രഖ്യാപിത നിയമന നിരോധനത്തിലേയ്ക്ക് കേരളത്തെ സർക്കാർ മാറ്റി എന്നതാണ് സത്യമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
Post Your Comments