ന്യൂഡല്‍ഹി: സിംഗപ്പൂരില്‍ 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് എന്ന് സ്ഥിരീകരണം. നിര്‍മാണ തൊഴിലാളികള്‍ക്കാണ് സിക വൈറസ് ബാധിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് വൈറസ് ബാധയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സിക വൈറസ് ബാധയുണ്ടായാല്‍ ജനിക്കുന്ന കുട്ടിക്ക് ബുദ്ധിവൈകല്യത്തിന് സാധ്യതയുണ്ടെന്ന് യു.എസ് ആരോഗ്യ വിദഗ്ധന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീലില്‍ ഇത്തരത്തില്‍ കുട്ടികള്‍ ജനിക്കുകയും ചെയ്തിട്ടുണ്ട്.
കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗമാണ് സിക. 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബഌു.എച്ച്.ഒ.) സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്.
Post Your Comments