KeralaNews

ജനങ്ങളോട് റേഡിയോ വഴി സംവദിച്ച് മുഖ്യമന്ത്രിയും

തിരുവനന്തപുരം∙: ഇടതു സർക്കാരിന്റെ നൂറാം ദിനം പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആകാശവാണി വഴി ജനങ്ങളുമായി സംവദിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് സമാനമായാണ് അദ്ദേഹം ജനങ്ങളുമായി സംവദിച്ചത്.

കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊണ്ടുവരുംമെന്നും ഇതിനായി മാതാപിതാക്കളും സർക്കാരിനൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിഷമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത സാധ്യമാക്കുമെന്നും പിണറായി പറഞ്ഞു. സ്ത്രീസുരക്ഷ, വിലക്കയറ്റം തടയല്‍, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവയ്ക്കായുള്ള പ്രവര്‍ത്തനവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കും. നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങൾക്കു ഭവനനിർമാണവും 10,000 പട്ടികജാതിക്കാർക്കു വിവാഹ ധനസഹായവും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ സമഗ്രപുരോഗമനമാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button