KeralaNews

അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അഞ്ചുവർഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്കരിക്കുമെന്നും ഇതിന്റെ ഭാഗമായി വരുന്ന കേരളപ്പിറവി ദിനത്തിൽ നൂറു ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസർജന വിമുക്തസംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണു കേരളം. കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാക്കും കൂടാതെ എൽഎൻജി പൈപ്പ്‌ലൈൻ പദ്ധതി പൂർത്തിയാക്കി താപോർജാധിഷ്ഠിത വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തും,നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങൾക്കു ഭവനനിർമാണവും 10,000 പട്ടികജാതിക്കാർക്കു വിവാഹ ധനസഹായവും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം, സര്‍ക്കാരിന്റെ നൂറാംദിനമായ ഇന്ന് റേഡിയോയിലൂടെയും മുഖ്യമന്ത്രിയുടെ സന്ദേശമെത്തി. സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വഴിയും അദ്ദേഹം വിവരിച്ചു. സമൂഹത്തില്‍ അന്തച്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഒന്നിച്ചുനേരിടണം. പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാര്‍ഥ്യമാക്കും. നൂറുദിവസം ജനങ്ങള്‍ പിന്തുണച്ചു. മുന്നോട്ടും അതിനുവേണ്ടി പ്രയത്നിക്കുമെന്നും മുഖ്യമന്ത്രിയുടെ റേഡിയോ സന്ദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button