ചണ്ഡിഗഡ്: ജനകീയമാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഹരിയാനാ സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചു കൊണ്ടാണ് ഹരിയാന മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധ നേടിയത്. പരിസ്ഥിതിയോടു സൗഹൃദം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹരിയാന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ഇന്നലെ നിയമസഭയിലെത്തിയത്.മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സൈക്കിള്‍ ചവിട്ടി എത്തിയത് ഔദ്യോഗിക വസതി മുതല്‍ നിയമസഭ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരമാണ് .
ഒരു ദിവസമെങ്കിലും ജനങ്ങള്‍ കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ ചവിട്ടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിലൂടെ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ജീവനക്കാരും എംഎല്‍എമാരും സൈക്കിളില്‍ യാത്ര ചെയ്താണ് ഓഫീസുകളില്‍ എത്തിയത്.എംഎല്‍എ പവന്‍ കുമാര്‍ സായ്നി നിയമസഭാസമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ 110 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വാര്‍ത്ത സൃഷ്ടിച്ചിരുന്നു. കുരുക്ഷേത്ര ജില്ലയിലെ സ്വന്തം നിയോജകമണ്ഡലത്തില്‍നിന്ന് ചണ്ഡിഗഡിലുള്ള നിയമസഭാമന്ദിരം വരെയുള്ള 110 കിലോമീറ്ററാണ് അദ്ദേഹം പരിസ്ഥിതി സൗഹൃദമായി സഞ്ചരിച്ചത്.
Post Your Comments