NewsHealth & Fitness

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍.

ഇന്ന് പലരെയുംഅലട്ടുന്നൊരു പ്രശ്നമാണ് അകാല വാര്‍ദ്ധക്യം. 25 വയസ്സേ ഉള്ളൂവെങ്കിലും 40 വയസ്സിന്റെ പ്രായം തോന്നിയ്ക്കുന്നതിനു പിന്നില്‍ നമ്മുടെ തന്നെ ചില സ്വഭാവങ്ങളും ശീലങ്ങളുമാണ്.സൗന്ദര്യം മാത്രമല്ല ഇതിനായി ശ്രദ്ധിക്കേണ്ടത് ആരോഗ്യവും ശ്രദ്ധിച്ചാല്‍ അകാല വാര്‍ദ്ധക്യം എന്ന വില്ലനില്‍ നിന്ന് നമുക്ക് രക്ഷ നേടാനാകും.അകാല വാര്‍ദ്ധക്യം പലരേയും ശാരീരികമായും മാനസികമായും പ്രശ്നത്തിലാക്കും. എന്നാല്‍ ആരോഗ്യകരമായ ജീവിതശൈലിയും ശീലങ്ങളും പ്രായത്തേയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിയ്ക്കും. അനാരോഗ്യമുണ്ടാക്കുന്ന അഥവാ പ്രായക്കൂടുതലിന് കാരണമാകുന്ന ചില ശീലങ്ങള്‍ ഉണ്ട്.ഒന്നാമതായി പലരും ഉറക്കത്തിന്റെ കാര്യത്തില്‍ പിറകോട്ടാണ്. രാത്രി എത്ര വൈകി വേണമെങ്കിലും ഉറങ്ങും ചിലര്‍, എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുന്ന കാര്യത്തില്‍ അല്‍പം പ്രശ്നം തന്നെയാണ്. ഉറക്കം വൈകിയാല്‍ അത് നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും അകാലവാര്‍ദ്ധക്യത്തിലേക്ക് എത്തിയ്ക്കും.
ഒരു അളവിന് മധുരം എല്ലാവര്‍ക്കും കഴിയ്ക്കാം എന്നാൽ മധുരം ഒരുപാട് ഇഷ്ട്ടപെടുന്നവരാണെങ്കിൽ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിഞ്ഞ നേരമുണ്ടാവില്ല. ടൈപ്പ് ടു ഡയബറ്റിസിന് ഇപ്പോള്‍ പ്രായം പ്രശ്നമല്ലെന്നത് തന്നെയാണ് പ്രധാന കാര്യം. അതുകൊണ്ട് മധുരത്തിന്റെ കാര്യത്തില്‍ നിയന്ത്രണം അത്യാവശ്യമാണ്. മറ്റൊരു കാര്യം വ്യായാമം ചെയ്യുക എന്നതാണ് . വ്യായാമം ചെയ്യുന്നത് നല്ലതാണ്.എന്നാൽ നമ്മളില്‍ പലരും തടി കുറയ്ക്കാന്‍ വേണ്ടി മാത്രം വ്യായാമം ചെയ്യുന്നത് പലപ്പോഴും അകാല വാര്‍ദ്ധക്യത്തെ ക്ഷണിച്ചു വരുത്തും. കാരണം തടി കുറഞ്ഞ് കഴിഞ്ഞാല്‍ പിന്നീട് ഈ വ്യായാമത്തെ മറക്കും എന്നുള്ളത് കൊണ്ട് തന്നെ.

ഇന്നത്തെ ചെറുപ്പക്കാരില്‍ സമ്മര്‍ദ്ദം അനുഭവിയ്ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല.കാരണം അത്രയേറെ സമ്മര്‍ദ്ദമാണ് ജോലിസ്ഥലത്തും കുടുംബ ജീവിതത്തിലും പലരും അനുഭവിയ്ക്കുന്നത്. ഇതും അകാല വാര്‍ദ്ധക്യത്തിന്റെ പ്രധാന കാരണമാണ്.കണ്ണ് തിരുമ്മുന്നത് വാര്‍ദ്ധക്യം ഉണ്ടാക്കും എന്നത് അതിശയമായി തോന്നും.എന്നാല്‍ സത്യമാണ് കാരണം കണ്ണ് തിരുമ്മുന്നത് കണ്ണിനു ചുറ്റും കറുത്ത വളയങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. കണ്ണിന്റെ ആരോഗ്യമാണ് പലപ്പോഴും നമ്മുടെ വാര്‍ദ്ധക്യം തീരുമാനിയ്ക്കുന്നത്. മദ്യപാനവും പുകവലിയും അത്ര പെട്ടെന്ന് ഉപേക്ഷിക്കാന്‍ പറ്റുന്ന ശീലമല്ല. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പിന്നീടൊരിക്കലും മാറാത്തവയായിരിക്കും എന്നോർമ വേണം.പുകവലിയോടൊപ്പവും മദ്യപാനത്തോടൊപ്പവും അകാലവാര്‍ദ്ധക്യവുംഫ്രീ ആയി കിട്ടുന്നു എന്ന് കൂടി മനസ്സിലാക്കിയിരിക്കേണ്ടതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button