
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ചെയർമാനായ സമിതിയിൽ 21 അംഗങ്ങളാണ് ഉള്ളത്. കെ.പി.സി.സിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതിയിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഉൾപ്പെടുന്നു.
ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് സമിതിയിലെ ഏക വനിത പ്രതിനിധി. അഞ്ച് എംപിമാരും സമിതിയിലുണ്ട്. ടി.എന്‍.പ്രതാപന്‍, പി.സി വിഷ്ണുനാഥ്, എം.ലിജു, പി.സി ചാക്കോ, പി.ജെ കുര്യന്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഉൾപ്പെടുന്നു.
Post Your Comments