International

കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന

ബീജിങ് : കൃഷ്ണജയന്തി വിപുലമായി ആഘോഷിച്ച് ചൈന. കൃഷ്ണന്റെ ജന്മദിനത്തെ കുറിക്കുന്ന കൃഷ്ണജയന്തി ആഘോഷങ്ങള്‍ വിപുലമായാണ് ഇത്തവണ ചൈനയില്‍ ആഘോഷിക്കപ്പെട്ടത്. ചെറുതും വലുതുമായ സംഘങ്ങളില്‍ കുടുംബാഗങ്ങളോടൊപ്പം യോഗ കേന്ദ്രങ്ങളില്‍ ചൈനീസ് സമൂഹം കൃഷ്ണജയന്തി ആഘോഷങ്ങള്‍ നടത്തിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

ബീജിങ്ങ്, ഷാങ്വായ്, ചെങ്ദു, ഷെന്‍സന്‍, ഹാര്‍ബിന്‍, വുഹാന്‍ പ്രവിശ്യയിലും വിപുലമായ രീതിയില്‍ കൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നിരുന്നു. ഹിന്ദു ഭക്തി ഗാനങ്ങളും, ഭാഗവദ് ഗീതയില്‍ നിന്നുമുളള ശ്ലോകങ്ങളും ഉള്‍പ്പെടെ വാദ്യഘോഷങ്ങളാലാണ് ചൈനീസ് ജനത കൃഷ്ണജയന്തി കൊണ്ടാടിയത്. ദക്ഷിണ ചൈനയിലെ ഗ്വാങ്ങ്‌ഡോണ്‍ പ്രവിശ്യയില്‍ നടന്ന രാജ്യാന്തര ബുദ്ധ ശില്‍പങ്ങളുടെ ആഘോഷത്തില്‍ വലിയ ജനശ്രദ്ധ നേടിയത് ജഗന്നാഥ വിഗ്രഹങ്ങളും, ബലരാമ വിഗ്രഹങ്ങളും, സുഭദ്ര വിഗ്രഹങ്ങളുമാണ് എന്നതും കൗതുകമുണര്‍ത്തുന്നു.

3000 ത്തോളം മിഠായി പാക്കറ്റുകളാണ് ആഘോഷങ്ങളോടനുബന്ധിച്ച് ഇവിടെ വിതരണം നടത്തിയത്. ചൈനയുടെ നഗര പ്രദേശങ്ങളില്‍ ഹിന്ദു മത വിശ്വാസികളുടെ ദൈവമായ ശ്രീകൃഷ്ണന്റെ പ്രചാരം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button