ലക്‌നൗ: ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരിന് മന്ത്രിമാര്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയ്ക്കിടെ അതിഥികള്‍ക്ക് കഴിക്കാനൊരുക്കിയ ചായക്കും പലഹാരങ്ങള്‍ക്കും മാത്രമായി നാലു വര്‍ഷത്തിനിടെചിലവായത് 9 കോടി.അഖിലേഷ് യാദവ് അധികാരത്തിലെത്തിയ ശേഷം 2012-2016 കാലയളവില്‍ തങ്ങളെ കാണാനും ചര്‍ച്ച നടത്താനുമായി എത്തിയ അതിഥികളെ സ്വീകരിക്കാനായി മന്ത്രിമാര്‍ വാങ്ങിയ , ഗുലാബ് ജാമുന്‍, സമൂസ എന്നീ ആഹാരസാധനങ്ങള്‍ക്കായാണ് 9 കോടി രൂപ സര്‍ക്കാറിന് ചെലവായത്.
മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെയാണ് സര്‍ക്കാറിന്റെ മണ്‍സൂണ്‍കാല സമ്മേളനത്തില്‍ ഈ ചിലവിന്റെ കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയ മന്ത്രി സാമൂഹ്യക്ഷേമ മന്ത്രിയായ അരുണ്‍കുമാറാണ് .അരുണ്‍കുമാര്‍ ചിലവാക്കിയത് 22 ലക്ഷത്തോളം രൂപയാണ് .
കടുത്ത വിമര്‍ശമാണ് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുരോഗതി ഇല്ലാതിരിക്കെ മന്ത്രിമാരുടെ ഇത്തരത്തിലുളള ധൂര്‍ത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്തായാലും മന്ത്രിമാര്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സര്‍ക്കാറില്‍ നിന്നും പ്രതിദിനം പരമാവധി മൂവായിരം രൂപയെ ചിലവഴിക്കാവൂ എന്ന് അഖിലേഷ് യാദവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments