
ഉറക്കത്തിനിടയില്‍ ഞെട്ടലും താഴേക്ക് വീഴുന്ന പോലുള്ള തോന്നലും അനുഭവപ്പെടാത്തവര്‍ കുറവാണ്. ഈ അവസ്ഥയ്ക്ക് ‘ഹൈപ്നിക് ജെര്‍ക്ക്സ്’ എന്നാണ് പേര് . ഉറക്കത്തിനും ഉണര്‍വിനും മധ്യേയുള്ള അവസ്ഥയിലാണ് ഹൈപ്നിക് ജെര്‍ക്ക് സംഭവിക്കുന്നത്.
സ്വയം അറിയാതെയുണ്ടാവുന്ന പേശികളുടെ വലിവാണ് ഇതിന് കാരണം. തലച്ചോറിന്റെ പെട്ടെന്നുള്ള പ്രതികരണം മാത്രമാണിത്. മസിലുകള്‍ അയഞ്ഞു തുടങ്ങുമ്പോള്‍, ശരീരം ആയാസരഹിതമാകുമ്പോള്‍ തലച്ചോറിനുണ്ടാവുന്ന ഒരു തെറ്റിദ്ധാരണയാണിത് . വീഴാന്‍ പോവുകയാണെന്ന് ധരിച്ച് ശരീരത്തെ വേഗം തലച്ചോര്‍ അതിനെതിരായി തയ്യാറാക്കുന്നതിന്റെ അടയാളമാണ് ഞെട്ടലും വീഴുന്നതായുള്ള തോന്നലും. എന്നാല്‍ ചില സമയങ്ങളില്‍ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇതുണ്ടാകാം.
Post Your Comments