
ന്യൂഡൽഹി :പത്താം ക്ലാസ് പോലും ‘പാസാകാത്ത’ പതിനേഴുകാരിക്കു യുഎസിലെ പ്രശസ്തമായ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) പ്രവേശനം ലഭിച്ചു.മൂന്നുവട്ടം രാജ്യാന്തര പ്രോഗ്രാമിങ് ഒളിംപിക്സിൽ മെഡൽ നേടിയ മുംബൈയിൽനിന്നുള്ള മാളവിക രാജ് ജോഷിക്കാണ് മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവേശനം ലഭിച്ചത്.നാലു വർഷം മുൻപാണു മാതാപിതാക്കൾ മാളവികയുടെ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചത്.ഇപ്പോൾ സയൻസ് ഡിഗ്രി കോഴ്സിനാണു പ്രവേശനം. വിവിധ വിഷയങ്ങളിലെ ഒളിംപ്യാഡുകളിൽ വിജയിക്കുന്നവർക്കു പ്രവേശനം നൽകാനുള്ള എംഐടി പദ്ധതി പ്രകാരമാണു മാളവികയ്ക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നത്.
Post Your Comments